റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഎം -ബിജെപി സംഘര്‍ത്തില്‍ രണ്ടുപേര്‍ക്ക്‌ പരിക്ക്‌

November 16, 2020 - 1:36 pm

കാഞ്ഞാങ്ങാട്‌: സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ സിപിഎം ഏരിയാ കമ്മറ്റി അംഗം ഉള്‍പ്പടെ രണ്ടുപേര്‍ക്ക്‌ വെട്ടേറ്റു. പറന്നക്കാട്‌ കുറുന്തൂരില്‍ രാത്രി 8 മണിയോടെയാണ്‌ സംഘര്‍ഷം ഉണ്ടായത്‌ . സിപിഎം ഏരിയാകമ്മറ്റിയംഗം സുകുമാരനും ബിജെപി പ്രവര്‍ത്തകന്‍ വൈശാഖ്‌(24)മാണ്‌ വെട്ടേറ്റത്‌. സുകുമാരനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈശാഖിനെ കാഞ്ഞാങ്ങാട്‌ സജ്ജീവിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബിജെപി പ്രവര്‍ത്തകനായ വൈശാഖിനെ ആദ്യം സിപിഎം പ്രവര്‍ത്തകര്‍ മുഖത്ത്‌ പഞ്ചുകൊണ്ട്‌ കുത്തുകയായിരുന്നുവെന്ന്‌ പറയുന്നു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഏരിയാ കമ്മറ്റി അംഗം സുകുമാരനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ആഴ്‌ചകള്‍ക്കുമുമ്പ്‌ സിപിഎം പ്രവര്‍ത്തകന്‍ മദനനെ ആക്രമിച്ച കേസിലെ പ്രതിയാണ്‌ വൈശാഖ്‌. വിവരമറിഞ്ഞ്‌ വന്‍പോലീസ്‌ സംഘം സ്ഥലത്തെത്തി ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. അക്രമികള്‍ക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *