മലപ്പുറം: എല്ലാവരേയും കോവിഡ് പരിശോധയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പ്രത്യേക സൗകര്യങ്ങള്‍ ചെയ്തതായി ഡി എം ഒ ഡോക്ടര്‍ കെ. സക്കീന അറിയിച്ചു. ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്കാശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, എന്നിവിടങ്ങളില്‍ രാവിചെ 9 മുതല്‍ വൈകിട്ട 4 വരെ പൊതുജനങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്താം. ഓരോ വിഭാഗത്തിനും പ്രത്യേക സമയക്രമം നിശ്ചയിച്ചു.
ആശാ,അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തിങ്കളാഴ്ച ദിവസവും, തൊഴിലുറപ്പ്, ഇതര സംസ്ഥാന നിര്‍മ്മാണ തൊവിലാളികള്‍ തുടങ്ങിയവര്‍ക്ക് ചൊവ്വാഴ്ചയും, പോലീസ്,എക്‌സൈസ്,ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളിലുളളവര്‍ക്ക് ബുധനാഴ്ചയും മറ്റുളളഎല്ലാ സര്‍ക്കാര്‍ ജീവനക്കാരും വ്യാഴാഴ്ചയും, വെളളിയാഴ്ച ജില്ലയിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍, അലോപ്പതി ,ഹോമിയോ,ആയുഷ്, ദന്തക്ലിനിക്കുകള്‍ ഫാര്‍മസികള്‍ ലാബുകള്‍, തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരും, ശനിയാഴ്ച ദിവസങ്ങളില്‍ ഡ്രൈവര്‍മാര്‍, ഓട്ടോ,ടാക്‌സി, ബസ്, കെഎസ്ആര്‍ടിസി തുടങ്ങിയവ ഉള്‍പ്പടെയുളളവര്‍, ഞായറാഴ്ച വ്യാപാരി വ്യവസായികള്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, രോഗം വന്നാല്‍ ഗുരുതരമായേക്കാവുന്ന വിഭാഗങ്ങളായ പ്രായമേറിയവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, തുടങ്ങിയവര്‍ എന്നിങ്ങനെയാണ് സമയം തീരുമാനിച്ചിട്ടുളളത്. ഓരോരുത്തര്‍ക്കും അനുവദിക്കപ്പെട്ടിട്ടുളള ദിവസം അടുത്തുളള പരിശോധനാ കേന്ദ്രത്തിലെത്തി പരിശോധന നടത്താന്‍ കഴിയും.
കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തേ കണ്ടുപിടിക്കുന്നതിനും ഫലപ്രദമായ ചികിത്സ ലഭിക്കുന്നതിനുമായി ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ക്ക് തുടക്കമായി. എല്ലാ വ്യാഴാഴ്ചകളിലും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഉച്ചക്ക് 12 മുതല്‍ 2 വരെ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും.