റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ത്ഥിയായി രേഷ്മ മറിയം റോയി

November 14, 2020 - 10:50 am

പത്തനംതിട്ട: നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസമായ നവംബര്‍ 19 ന് പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി രേഷ്മ മറിയം റോയി ഉണ്ടാവും. കോന്നി അരുവാപ്പുലം പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രേഷ്മാ മറിയം റോയിക്ക് 21 വയസ് തികയുന്നത് നവംബര്‍ 18 നാണ് . 19ന് നാമ നിര്‍ദ്ദേശ പത്രിക നല്‍കും . അന്നുതന്നെയാണ് നാമ നിര്‍ദ്ദേശ പത്രിക നല്‍കുന്നതിനുളള അവസാന ദിവസവും.

സിപിഎംന്റെ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലാണ് രേഷ്മ മത്സരിക്കുന്നത്. കോന്നി വിഎന്‍.എസ് കോളേജില്‍ ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാ യിരിക്കുമ്പോഴാണ് എസ്എഫ് ഐ പാനലില്‍ വിജയിച്ച് രാഷ്ട്രീയത്തിലെത്തുന്നത്. തുടര്‍ന്ന് എസ്എഫ്‌ഐ ജില്ലാ കമ്മറ്റിയംഗം, ഡിവൈഎഫ്‌ഐ ജില്ലാകമ്മറ്റിയംഗം, ഡിവൈഎഫ്‌ഐ സെക്രട്ടറിയെറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഈ വര്‍ഷം എല്‍എല്‍ബിക്ക് ചേരാനിരിക്കുകയാണ്.

റീസൈക്കില്‍ കേരളയുമായി ബന്ധപ്പെട്ട് അരുവാപ്പുലം പഞ്ചായത്തില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച വിറ്റ് 1.10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് രേഷ്മയുടെ നേതൃത്വത്തിലാണ്. അരുവാപ്പുലം തുണ്ടിയംകുളം വീട്ടില്‍ റോയി ടി മാത്യുവിന്റെയും മിനി റോയിയുടെയും മകളായ രേഷ്മക്കായി വോട്ടുചോദിക്കാന്‍ സഹോദരന്‍ റോബിന്‍ റോയിയും ഒപ്പമുണ്ട്. പ്രായത്തെ വെല്ലുന്ന ആത്മ വിശ്വാസവും സംസാര രീതിയും രേഷ്മയെ നാടിന് പ്രിയപ്പെട്ടതാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *