കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചുമതല നല്‍കിയ ബിജെപി നേതാക്കളുടെ പ്രകടനം മോശമായല്‍ സ്ഥാനം തെറിക്കും. അങ്ങനെയുളളവരുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാന്‍ പാര്‍ട്ടി അദ്ധ്യക്ഷന് കേന്ദ്ര നേതൃത്വം അനുവാദം നല്‍കി. ചുമതലയില്‍ അലസരാവുകയോ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തുകയോ ചെയ്താല്‍ തെരഞ്ഞെടുപ്പിന് ശേഷം അവരുടെ പ്രവര്‍ത്തനം വിലയിരുത്തും.
പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് ആര്‍എസ്എസിന്റെ അഭിപ്രായം കൂടി വിലയിരുത്തിയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വിമതശബ്ദം ഉയര്‍ന്നുവരുന്നതിന് പിന്നില്‍ ഗ്രൂപ്പ് നേതാക്കളെന്ന് നേതൃത്വത്തിന് വ്യക്തമായിട്ടുണ്ട്.
സ്വര്‍ണ്ണകടത്തും , സിപിഎം-കോണ്‍ഗ്രസ് സഖ്യവും ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാന്‍ പാര്‍ട്ടി കോര്‍ കമ്മറ്റി യോഗത്തില്‍ പദ്ധതികള്‍ക്ക് രൂപം നല്‍കി.
തൃപ്പൂണിത്തുറപോലുളള നഗരസഭാ ഭരണം നിലനിറുത്താനും ശ്രമിക്കും. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മികച്ച പ്രകടനം കാഴ്ചവെക്കും. സംസ്ഥാനത്തെ നിരവധി ഗ്രാമ പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മ വിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം.



