റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കമറുദ്ദീനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

November 12, 2020 - 6:49 pm

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ എം സി കമറുദീനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖമറുദീന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി വ്യാഴാഴ്ച (12/11/20) തള്ളി.

ഹര്‍ജിയില്‍ ഇടപെടാനാവില്ലന്ന് കോടതി വ്യക്തമാക്കി. അന്തിമ റിപ്പോർട്ട് സമര്‍പ്പിച്ചതിനു ശേഷം പ്രതിക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

പ്രതികള്‍ പോപ്പുലര്‍ ഫിനാന്‍സ് മാതൃകയില്‍ നിക്ഷേപ തട്ടിപ്പ്
നടത്തുകയും സ്വന്തം ആവശ്യത്തിനായി പണം തിരിമറി നടത്തുകയും ചെയ്തു എന്ന സര്‍ക്കാര്‍വാദം കണക്കിലെടുത്താണ്
ജസ്റ്റിസ് വി.ജി. അരുണ്‍ ഹര്‍ജി തള്ളിയത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *