ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ 7.73 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഗൂഗിൾ ഇന്റർനാഷണൽ എൽ.‌എൽ‌.സി.യ്ക്ക് കോമ്പറ്റീഷൻ കമ്മീഷൻ അനുമതി നൽകി

ന്യൂ ഡൽഹി: കോമ്പറ്റീഷൻ ആക്ട്-2002 ന്റെ വകുപ്പ്-31 ഉപവകുപ്പ്-1 പ്രകാരം ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ (ജെ.പി.എൽ.) 7.73 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഗൂഗിൾ ഇന്റർനാഷണൽ എൽ.‌എൽ‌.സി.യ്ക്ക് (ജി‌.ഐ.എൽ‌) കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകി.

ഗൂഗിൾ എൽ.‌എൽ‌.സി.യുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ജി‌.ഐ.എൽ.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് ജെ.പി.എൽ.

കമ്മീഷന്റെ വിശദമായ ഉത്തരവ് പിന്നാലെ പുറത്തിറങ്ങും.

Share
അഭിപ്രായം എഴുതാം