റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗാള്‍ പിടിക്കാന്‍ കലാകാരന്‍മാരെയും ബുദ്ധിജീവികളെയും കൂടെ നിര്‍ത്താന്‍ ബിജെപി

November 12, 2020 - 2:46 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയുടെ ബൗദ്ധിക ശക്തി വര്‍ധിപ്പിക്കാനുള്ള ചുമതല അനുപം ഹസ്രയ്ക്ക് നല്‍കി ഭാരതീയ ജനതാ പാര്‍ട്ടി.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശന വേളയിലാണ് ഒരു കൂട്ടം ബുദ്ധിജീവികളും അക്കാദമിക് വിദഗ്ധരും പാര്‍ട്ടിയ്‌ക്കൊപ്പം നിലയുറപ്പിച്ചതായി വ്യക്തമായത്. ഇവരുമായി ഇടപഴകാന്‍ ഷായും ബിജെപിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷും ഹസ്രയോട് നിര്‍ദ്ദേശിച്ചെന്നാണ് വിവരം.

രാഷ്ട്രീയ അവബോധം അരാഷ്ട്രീയമായി സൃഷ്ടിച്ചുകൊണ്ട് ബിജെപിയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് ഹസ്രയെ ഉദ്ധരിച്ച് ബംഗാളി ദിനപത്രമായ പ്രതിദിന്‍ സാങ്ബാദ് പറഞ്ഞു. പ്രതിപക്ഷങ്ങളിലേക്ക് വിരല്‍ ചൂണ്ടാതെ മോദി ജിയുടെ വിജയവും അദ്ദേഹത്തിന്റെ ക്ഷേമപദ്ധതികളും അവര്‍ ഉയര്‍ത്തിക്കാട്ടേണ്ടിവരും. ഗ്രാമങ്ങളിലും മറ്റ് വിദൂര പ്രദേശങ്ങളിലും മോദി ജിയുടെ നയങ്ങളെക്കുറിച്ച് പ്രൊമോഷന്റെ അഭാവമുണ്ട്. അത് കലാകാരന്‍മാരിലൂടെയും ഇത്തരം ബുദ്ധിജീവികളിലൂടെയും നേടാന്‍ സാധിക്കുമെന്നും അനുപം ഹസ്ര പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *