ചണ്ഢിഗഢ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടയിലും കണ്ടെയ്‌നര്‍ സോണിന് പുറത്തുള്ള സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍, മള്‍ട്ടിപ്ലക്സുകള്‍ എന്നിവയില്‍ ബാറുകള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയതായി പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സ്ഥാപന മാനേജ്‌മെന്റ് ഉറപ്പാക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലറില്‍ പറയുന്നു. നേരത്തെ ജൂണില്‍ ഇത്തരത്തില്‍ ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും ബാറുകളും തുറക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും കൊവിഡ് ബാധ വര്‍ധിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതിലാണ് ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

