റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലണ്ടന്‍: കൊറോണ വൈറസ് വാക്‌സിന്‍ കഴിക്കണോ വേണ്ടയോ എന്ന് ബ്രിട്ടനിലെ ആളുകള്‍ക്ക് തീരുമാനമുണ്ടാകുമെന്ന് യുകെ ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നില്ല, എന്നാല്‍ ഭൂരിപക്ഷം ആളുകളും അത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് കരുതുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 12 ലക്ഷത്തിലധികം കോവിഡ് -19 കേസുകളാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അതേസമയം,ക്രിസ്മസിനു മുന്‍പായി കൊവിഡ് 19 വാക്‌സിന്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് യുകെ സര്‍ക്കാരിന്റെ വാക്‌സിന്‍ ടാസ്‌ക്‌ഫോഴ്‌സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഓക്‌സ്ഫഡ് സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന വാക്‌സിനും നോവോവാക്‌സിന്റെ വാക്‌സിനും പരീക്ഷണത്തിന്റെ അന്തിമ ഘട്ടത്തിലാണെന്നും അവര്‍ വ്യക്തമാക്കി.ഡിസംബര്‍ 25 ക്രിസ്മസിനു മുന്‍പായി ചിലര്‍ക്ക് വാക്‌സിന്‍ ലഭ്യമാകുമെന്നും 2021ന്റെ തുടക്കത്തില്‍ വാക്‌സിന്‍ വിതരണം ഉദ്ഘാടനം ചെയ്യപ്പെടാനാണ് കൂടുതല്‍ സാധ്യതയെന്നും ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷ കേറ്റ് ബിങ്ഹാം വ്യക്തമാക്കി. ഓക്‌സ്ഫഡ് – ആസ്ട്രസെനക്ക സംയുക്ത സംരംഭമായ അഡിനോവൈറസ് വെക്ടേഡ് വാക്‌സിനും നോവോവാക്‌സ് പ്രോട്ടീന്‍ അഡ്ജുവന്റ് വാക്‌സിനും മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *