റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍: 20 ജീവനക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ പാലിയേക്കര ടോള്‍ പ്ലാസ അടച്ചു. 90ശതമാനം ജീവനക്കാരും ഹൈറിസ്‌ക് സമ്പർക്കത്തില്‍പ്പെടുന്നതായാണ് വിലയിരുത്തല്‍. മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച (10/11/2020) രാത്രിയാണ് ടോൾ പ്ലാസ അടച്ചത്. ടോള്‍പ്ലാസയിൽ രോഗ വ്യാപനത്തിന് സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തല്‍ക്കാലം ടോള്‍ പരിവ് പാടില്ലെന്ന് ഡിഎംഒ ഡോ. കെ.ജെ റീന നിര്‍ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *