റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌മാര്‍ട്ട്‌ സിറ്റിവിഷന്‍ ദൗത്യം കണക്കിലെടുക്കാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍

November 10, 2020 - 4:37 pm

തിരുവനന്തപുരം: സ്‌മാര്‍ട്ട്‌ സിറ്റിവിഷന്റെ ഭാഗമായി കേന്ദ്ര നഗരവികസന മന്ത്രാലയം തിരുവനന്തപുരത്തിന്‌ അനുവദിച്ച 194 കോടിരൂപയില്‍ ചെലവിട്ടത്‌ 20.83 കോടിമാത്രം. അതേസമയം കൊച്ചിക്കുനല്‍കിയ 196 കോടി രൂപയില്‍ 137.36 കോടി രൂപ ചെലവഴിച്ചു. കൊച്ചിസ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ നമ്പൂതിരിക്ക്‌ നല്‍കിയ മറുപടിയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയരിക്കുന്നത്‌.

നൂതന പദ്ധതികളും ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച്‌ നഗരങ്ങളിലെ പ്രധാന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തക എന്നതാണ്‌ സ്‌മാര്‍ട്ട്‌ സിറ്റിമിഷന്‍ ലക്ഷ്യമിടുന്നത്‌. സാമ്പത്തിക അവസരം, ജീവിത നിലവാരം ഉയര്‍ത്തല്‍ പൊതു ഉത്തരവാദിത്തം ഉറപ്പാക്കല്‍ എന്നിവയാണ്‌ സ്‌മാര്‍ട്ട്‌ സിറ്റിമിഷന്റെ ദൗത്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *