റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: നയതന്ത്ര സ്വര്‍ണ്ണകളളക്കടത്തുകേസില്‍ ദേശീയ അന്വേഷണ ഏജന്‍സി 5 പേരെക്കൂടി പ്രതിചേര്‍ത്തു. മലപ്പുറം സ്വദേശികളായ വണ്ടൂര്‍ മുഹമ്മദ്‌ അസ്ലം(44), വേങ്ങര സ്വദേശി കെ.അബ്ദുള്‍ ലത്തീഫ്‌(47), കോടക്കാല്‍ സ്വദേശി നസ്രു എന്ന നാസുറുദ്ദീന്‍ ഷാ(32), പൂക്കാട്ടൂര്‍ പുല്ലറ സാബുവെന്ന റാംസന്‍ പാരഞ്ചേരി(36) കോഴിക്കോട്‌ ഓമശേരി കല്ലുരുട്ടി മഞ്ചു എന്ന പി എന്‍ മന്‍സൂര്‍(35) എന്നിവരെയാണ്‌ പ്രതിചേര്‍ത്തത്‌. ഇവരില്‍ 4 പേര്‍ വിദേശത്ത്‌ ഒളിവിലാണ്‌.

അസ്ലത്തെ എന്‍ഐഎ ചോദ്യം ചെയ്‌ത്‌ വരികയാണ്‌. വൈകാതെ അറസ്‌റ്റ്‌ രേഖപ്പെടുത്തും. മറ്റുളളവര്‍ക്കായി ബ്ലൂകോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിക്കും. സ്വര്‍ണ്ണകടത്തുകേസിലെ മുഖ്യ പ്രതികളായ കെടി റമീസ്‌, ഹമീദ്‌, റബിന്‍സ്‌ മുഹമ്മദ്‌, എന്നിവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഇവരെ പ്രതി ചേര്‍ത്തത്‌. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണകടത്തുനടത്തിയ റാക്കറ്റിന്റെ ഭാഗമായി ഇവര്‍ 5 പേരും പ്രവര്‍ത്തിച്ചെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ പ്രതികളാക്കിയതെന്ന്‌ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. സ്വര്‍ണ്ണകടത്തുകേസില്‍ 30 പ്രതികളാണുണ്ടായിരുന്നത്‌. ഇപ്പോള്‍ 35 ആയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *