ന്യൂ ഡൽഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ എറണാകുളവും, മാതൃഭൂമി മഹാത്മാ സ്റ്റഡി സർക്കിൾ, തിരുവാങ്കുളം, എറണാകുളവും സംയുക്തമായി “ഓൺലൈൻ വിദ്യാഭ്യാസവും സൈബർ സുരക്ഷയും” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.
വെബിനാറിൽ ശ്രീ ബിനു. എ, അസിസ്റ്റൻ്റ് പ്രഫസർ, രാജഗിരി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻ്റ് ടെക്നോളജി ക്ലാസ്സ് നയിച്ചു. വിവിധ തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഈ വിധത്തിലുള്ള കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് കൗമാര പ്രായക്കാരുടെ ഇടയിലാണെന്നുള്ളത് വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ. സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയാണ് കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിൽ മാതാപിതാക്കൾക്ക് പ്രധാന പങ്ക് വഹിക്കാനുണ്ട്. കുട്ടികളുടെ ഓൺലൈൻ വിദ്യാഭാസത്തിൽ കൂടുതൽ ജാഗരൂകരാകന്നതിനൊപ്പം ഈ മേഘലയെ കുറിച്ച് കൂടുതൽ അവബോധം വളർത്തിയെടുക്കുക അതോടൊപ്പം ധാർമ്മിക മൂല്യങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്യേണ്ടതുണ്ട്. സൈബർ കുറ്റകൃത്യങ്ങളുടെ ശിക്ഷയുടെ ഗൗരവത്തെ കുറിച്ചും പ്രതിപാദിച്ചു.
വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പെടെ 250 പേർ പങ്കെടുത്തു.
ഫീൽഡ് എക്സിബിഷൻ ഓഫീസർ പൊന്നുമോൻ, മഹാത്മാ മാത്യുഭൂമി സ്റ്റഡി സർക്കിൾ രക്ഷാധികാരി എം.രഞ്ജിത്ത് കുമാർ, ഉപദേശക സമിതി അംഗം പി.പി.അജിമോൻ, പ്രസിഡൻ്റ് അമൽ കെ.ആർ, എന്നിവർ സംസാരിച്ചു.

