റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വർണക്കടത്ത് കേസ്, യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ല

November 9, 2020 - 5:32 pm

കൊച്ചി : സ്വർണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ല. ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് വ്യക്തമാക്കുന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു. കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഖാലിദിനെ പ്രതിചേർക്കാനുള്ള നടപടികളിലേക്ക് കസ്റ്റംസ് ഉടൻ കടക്കുമെന്നാണ് സൂചന.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളർ കടത്തു കേസിലാണ് യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റും, ഈജിപ്ഷ്യൻ പൗരനുമായ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ കൂടി പ്രതിചേർക്കേണ്ടതുണ്ടെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യമായി സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന എസിജെഎം കോടതിയെ കസ്റ്റംസ് സമീപിച്ചിരുന്നു. ഇയാൾക്ക് നയതന്ത്ര പരിരക്ഷയുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു. തുടർന്നാണ് വിശദമായ വാദത്തിനിടെ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലെന്നും കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥൻ മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുന്ന കത്ത് കസ്റ്റംസ് ഹാജരാക്കിയത്.

കേസ് ബുധനാഴ്ച (11/11/20) കോടതി വീണ്ടും പരിഗണിക്കും. സ്വപ്നയുടെ സഹായത്തോടെ 1,9000 ഡോളർ ഒമാൻ വഴി ഈജിപ്തിലേക്ക് കടത്തിയെന്നതാണ് കേസ്. ഇതിനിടെ സ്വപ്ന സുരേഷിനെ ചൊവ്വ (10/11/20) ബുധൻ (11/11/20) ദിവസങ്ങളിലായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. സ്വപ്നയെ ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇ ഡിക്ക് അനുമതി നൽകിയിരുന്നു. നേരത്തെ 3 ദിവസം ഇഡി സ്വപ്ന, സരിത്, സന്ദീപ് എന്നിവരെ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *