റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്‌നൗ: മധ്യപ്രദേശ്, യുപി, ഗുജറാത്ത് തിരഞ്ഞെടുപ്പ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് ഇന്ത്യാ ടുഡേ- ആക്‌സിസ് എക്‌സിറ്റ് പോള്‍ ഫലം. നവംബര്‍ 3 ന് തെരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളില്‍ 16-18 ബിജെപി വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ബിഹാറില്‍ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യം അധികാരത്തിലേക്ക് എന്ന് എബിപി എക്സിറ്റ് പോള്‍ ഫലം പുറത്തു വന്നു.സംസ്ഥാന ക്രമത്തില്‍ എക്‌സിറ്റ് പോള്‍ ഫലം ചുവടെ

മധ്യപ്രദേശ്

ബിജെപിക്ക് 16 മുതല്‍ 18 വരെ സീറ്റുകള്‍. മുഖ്യമന്ത്രി ശിവരാജ് സിംഗ് സര്‍ക്കാര്‍ നിലനില്‍ക്കും. കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് വെറും 10-12 സീറ്റുകള്‍ മാത്രമേ നേടാനാകൂ. ബിജെപിക്ക് 46 ശതമാനം വോട്ട് ലഭിക്കുമെന്നും കോണ്‍ഗ്രസിന് 43 ശതമാനം വോട്ട് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്

ബിജെപി 5-6 സീറ്റുകളും സമാജ്വാദി പാര്‍ട്ടി 1-2 ഉം ബിഎസ്പി 1 ഉം ജയിച്ചേക്കാം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 312 സീറ്റുകളും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിക്ക് 54 സീറ്റുകളും മാത്രമാണ് ലഭിച്ചത്.

ഗുജറാത്ത്

ബിജെപി 6-7 സീറ്റുകള്‍ നേടാം, കോണ്‍ഗ്രസിന് 0-1 സീറ്റുകള്‍ മാത്രമേ നേടാനാകൂ. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 100 സീറ്റുകളും കോണ്‍ഗ്രസ് 77 സീറ്റുകളും നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *