റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാനസിക സമ്മര്‍ദ്ദത്തിനു ശാസ്ത്രീയ പരിഹാരം കാണാന്‍ എല്ലാ ജില്ലകളിലും സൗകര്യം

November 8, 2020 - 6:53 pm

പാലക്കാട്: മാനസിക സമ്മര്‍ദ്ദം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതും അതിനു ശാസ്ത്രീയ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുമായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എല്ലാ ജില്ലകളിലും ഉണ്ടെന്ന് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാര്‍ ചൂണ്ടിക്കാട്ടി. ശരിയായ പരിഹാരം തേടാതെ കുറുക്കുവഴികള്‍ തെരഞ്ഞെടുക്കുന്നത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയാണെന്ന് ക്ലാസ് നയിച്ച കോട്ടക്കല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈക്യാട്രിക് മെഡിക്കല്‍ ഓഫീസര്‍ പി.എം ആയുഷ്‌ലാല്‍ ചൂണ്ടിക്കാട്ടി.

സംയോജിത ശിശുവികസന പദ്ധതി മലപ്പുറം ജില്ലാ പ്രൊജക്ട് ഓഫീസുമായും ദേശീയ ആയുഷ് മിഷനുമായും സഹകരിച്ചാണ് കോവിഡ് കാല മാനസിക സമ്മര്‍ദ്ദങ്ങള്‍ മറികടക്കുന്നതിനെ കുറിച്ച് പാലക്കാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ വെബിനാര്‍ സംഘടിപ്പിച്ചത്. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, സി സായ്‌നാഥ് സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *