റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീണ്ടും വേൽ യാത്രയുമായി ബി ജെ പി; ചെന്നൈയിൽ നിന്നും യാത്ര ആരംഭിച്ചു

November 8, 2020 - 7:33 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ബി ജെ പി യുടെ വേല്‍യാത്ര. 08/11/20 ഞായറാഴ്ച രാവിലെ ചെന്നൈയില്‍ നിന്നാണ് രണ്ടാമതും വേല്‍യാത്ര ആരംഭിച്ചിരിക്കുന്നത്. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍. മുരുകന്റെ നേതൃത്വത്തിലാണ് യാത്ര. അകമ്പടിയായി നൂറ് കണക്കിന് പ്രവര്‍ത്തകരുമുണ്ട്.

കോവിഡ് നിയമ ലംഘനം നടത്തിയതിന് കഴിഞ്ഞ ദിവസം വേല്‍ യാത്രയെ പൊലീസ് തടയുകയും ബി ജെ പി നേതാക്കളെയും നൂറോളം പ്രവർത്തകരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വേല്‍ യാത്ര നിര്‍ത്തി വച്ചിരുന്നു.

മുരുകന്റെ ആറ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ തമിഴ്‌നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നില്‍ക്കുന്ന വേല്‍യാത്ര നിശ്ചയിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *