തൊടുപുഴ: മൃഗസംരക്ഷണ വുകുപ്പിന്റെ കീഴിലുളള കോലാനി കോഴി-പന്നി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ബ്രൂസില്ല രോഗബാധ സ്ഥിരീകരിച്ചു. ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യയുളളതാണ്. ഫാമിലെ മൂന്ന്പന്നികളിലാണ് രോഗം കണ്ടെത്തിയത്. ഇവയെ മറ്റുപന്നികളില്‍ നിന്ന മാറ്റി പ്രത്യേകം കൂട്ടിലാക്കി. അന്തിമ പരിശോധനാ ഫലംകൂടി വന്നശേഷം രോഗം ബാധിച്ച പന്നികളെ കൊന്ന് കുഴിച്ചുമൂടും.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യമായി ഫാമില്‍ രോഗബാധ കണ്ടെത്തുന്നത്. അന്ന് ഫാമിലെ 20 പന്നികളെ കൊന്ന് കുഴിച്ചുമൂടിയിരുന്നു. ഇതിന് ശേഷം ഫാമില്‍ പന്നിയുടെ ഉത്പ്പാദനം നര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ 35 പന്നികള്‍ മാത്രമാണ് ഫാമിലുളളത്.
ആദ്യ രോഗബാധ കണ്ടെത്തിയതിന് മൂന്ന് മാസത്തിന് ശേഷം പരിശോധന നടത്തേണ്ടതായിരുന്നു. എന്നാല്‍ കോവിഡും ലോക്കഡൗണും കാരണം കഴിഞ്ഞില്ല. തുടര്‍ന്ന കഴിഞ്ഞമാസം ശേഖരിച്ച സാമ്പിളുകളുടെ ഫലം വന്നപ്പോഴാണ് മൂന്നുപന്നികള്‍ പോസിറ്റീവായത്. പന്നികള്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ രോഗ ലക്ഷണങ്ങളോ ഇല്ല.




