റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നങ്ങേലില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് എന്‍എ ബിഎച്ച്. അംഗീകാരം

November 5, 2020 - 8:34 am

കോതമംഗലം: നങ്ങേലില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പ്പിറ്റലിന് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചു. ദേശീയ നിലവാരത്തിലുളള ചികിത്സ, രോഗ പരിചരണം,സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് ഇത്. ഗുണനിലവാരമുളള സേവനങ്ങള്‍,സുരക്ഷിതത്വം ,പരിചരണം എന്നിവ ഇതിലൂടെ ഉറപ്പ് വരുത്തുന്നു.

ആയുര്‍വേദ വിദ്യാഭ്യാസ രംഗത്ത് രണ്ട് പതിറ്റാണ്ടായി കോതമംഗലത്തിന് സമീപം പ്രവര്‍ത്തിച്ചുവരുന്ന ഈ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങലിലായി 25 ഓളം വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.

മെഡിക്കല്‍ കോളേജ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹോസ്പ്പിറ്റല്‍ എംഡി ഡോക്ടര്‍ വിജയന്‍ നങ്ങേലി അദ്ധ്യക്ഷത വഹിച്ചു. ആന്റണി ജോണ്‍ എംഎല്‍എ അംഗീകാര പത്രം നല്‍കി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ഷിബു വര്‍ഗീസ്, ,ഡോ.എജി പ്രസന്നകുമാരി, സുകുമാരന്‍ പിവി, എംകെ സുരേഷ്, ഡോ. ബിനോയി ഭാസ്‌ക്കരന്‍, ഡോ.സുനില്‍ പി.വി, സിസി വാസു, ഡോ.അജയ് കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *