പാക് പ്രധാനമന്ത്രി ചരസിനും കൊക്കെയ്നും അടിമ; വെളിപ്പെടുത്തലുമായി സഹതാരം

November 5, 2020

കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനായ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കളിക്കുന്ന കാലത്ത് ചരസും കൊക്കെയ്ന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ക്ക് അടിമയായിരുന്നുവെന്ന് സഹതാരത്തിന്റെ വെളിപ്പെടുത്തല്‍. ‘ഇമ്രാന്‍ കഞ്ചാവ് ഉപയോഗിക്കാറുണ്ടായിരുന്നു. ലണ്ടനില്‍ വച്ചും എന്റെ വീട്ടില്‍ വച്ചും അത് ഉപയോഗിച്ചിട്ടുണ്ട്. ഇമ്രാനൊപ്പം …

ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകളെ ഇല്ലാതാക്കിയേ മതിയാകു; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്

October 24, 2020

പാരീസ്: ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് നിരീക്ഷിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ ‘ഗ്രേ’ ലിസ്റ്റില്‍ നിന്ന് പുറത്തുകടക്കാനുള്ള പാകിസ്ഥാന്റെ നീക്കം പരാജയപ്പെട്ടു. തീവ്രവാദികള്‍ക്കും ഭീകര സംഘടനകള്‍ക്കും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതിനും അവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിനും സാമ്പത്തിക സഹായം …

കോവിഡ് സഹായം പാക് അഭിനിവേശ കാശ്മീരിന് ഇല്ല; ഇമ്രാൻ ഖാന്റെ വിവേചനം പ്രതിഷേധമാകുന്നു

April 3, 2020

ന്യൂഡൽഹി ഏപ്രിൽ 3: പാക് അഭിനിവേശ കശ്മീരിലെ കൊറോണ രോഗികൾക്കും ദുരിതം അനുഭവിക്കുന്നവർക്കും വൈദ്യസഹായവും ചികിത്സയും എത്തുന്നില്ല. പാകിസ്താനിലെ വൈറസ് വ്യാപനത്തിൽ 30തിലധികം ആളുകൾ മരിച്ചു. 2000തിലധികം ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചു. പാക്കിസ്ഥാൻ കൈ അടക്കിവെച്ചിരിക്കുന്ന കശ്മിരിലെ ഭാഗത്തും കോവിഡ് എത്തികഴിഞ്ഞു. …

കര്‍ത്താപൂറില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകർക്കനുവദിച്ച ‘സൗജന്യ’ പ്രഖ്യാപനം പിന്‍വലിച്ച് പാകിസ്ഥാന്‍

November 8, 2019

ന്യൂഡല്‍ഹി നവംബര്‍ 8: നവംബര്‍ 9നാണ് കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം. ഉദ്ഘാടന ദിവസം ഇന്ത്യന്‍ തീര്‍ത്ഥാടകരില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ആ പ്രഖ്യാപനം ഇന്ന് പാകിസ്ഥാന്‍ പിന്‍വലിച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ച് ഇമ്രാൻ ഖാൻ

September 25, 2019

യുഎന്‍ സെപ്റ്റംബര്‍ 25: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും അഭ്യർഥന മാനിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ സഹായിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയെ കാണാൻ പാകിസ്ഥാൻ …

ട്രംപ് ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തും

September 18, 2019

ഇസ്ലാമാബാദ് സെപ്റ്റംബർ 18: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അടുത്തയാഴ്ച അമേരിക്കയിൽ കാണുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചതായി മാധ്യമ റിപ്പോർട്ടുകൾ. അടുത്തയാഴ്ച യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യാൻ പാകിസ്ഥാൻ പ്രധാനമന്ത്രി യുഎസ് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ രണ്ട് ആണവായുധ …

പാകിസ്ഥാനിലെത്താന്‍ സിക്ക് തീര്‍ത്ഥാടകര്‍ക്ക് വിസകള്‍ അനുവദിക്കും; പ്രധാനമന്ത്രി

September 3, 2019

ഇസ്ലാമബാദ് സെപ്റ്റംബര്‍ 3: സിക്ക് തീര്‍ത്ഥാടകര്‍ക്കായി വിസകള്‍ അനുവദിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സിക്കുകാര്‍ക്ക് രാജ്യത്തെ കര്‍താപൂറിലെയും നാന്‍കാന സാഹിബിലെയും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിസകള്‍ അനുവദിക്കും, …