റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് അറസ്റ്റിലായതില്‍ പ്രതിഷേധിച്ച് ഹൈദരാബാദിലെ പാര്‍ട്ടി ഓഫിസിന് മുന്നില്‍ സ്വയം തീകൊളുത്തി യുവാവ്. ഞായറാഴ്ച( ഒക്ടോബര്‍ 30, 2020)യാണ് സംഭവം. ബി.ജെ.പി സിന്ദാബാദ്, ബന്ദി സഞ്ജയ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി കൊണ്ടാണ് ശ്രീനു എന്ന യുവാവ് സാഹസത്തിന് മുതിര്‍ന്നത്.

ഞാന്‍ രംഗ റെഡ്ഡി ജില്ലയിലെ തമനലഗുഡെമില്‍ നിന്നാണ്, എന്റെ പേര് ശ്രീനു. തെലങ്കാന ബിജെപി പ്രസിഡന്റ് ബന്ദി സഞ്ജയ് നിയമവിരുദ്ധമായി അറസ്റ്റിലായിരിക്കുകയാണ്. അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ബിജെപി എംപി അരവിന്ദിനും ദുബ്ബാക്കയ്ക്കും വേണ്ടിയും ജീവന്‍ ബലിയര്‍പ്പിക്കാന്‍ ഞാന്‍ തയ്യാറാണ്. തെലുങ്കാന മുഖ്യമന്ത്രി കെ സി റാവുവിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞു കൊണ്ടായിരുന്നു ഇയാള്‍ തീകൊളുത്തിയത്. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് തന്റെ 5 ഏക്കറിലെ വിള നശിച്ചെന്നും മുഖ്യമന്ത്രി കെ സി റാവുവില്‍ നിന്ന് ആശ്വാസവും നീതിയും ലഭിക്കില്ലെന്നും നേരത്തെ ഇയാള്‍ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *