ഐരാണിക്കുളം മഹാദേവ ക്ഷേത്രം പുനരുദ്ധരിക്കുന്നു.

മാള: പരശുരാമന്‍ നിര്‍മ്മിച്ച 108 ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയതും പൗരാണികവുമായ ഐരാണിക്കുളം മഹാദേവ ക്ഷേത്രം പുനരുദ്ധരിക്കുന്നതിന്‌ 3.45 കോടി രൂപ അനുവദിച്ചു. മുസിരിസ്‌ പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ ക്ഷേത്ര പുനരുദ്ധാരണ പരിപാടികള്‍ നടക്കുന്നത്‌. കേരളത്തില്‍ കണ്ടെടുത്തിട്ടുളള ഏറ്റവും പുരാതനമായ ശിലാ ലിഖിതങ്ങളുളള ഐരാണിക്കുളം ക്ഷേത്രം ഇരട്ടഗോപുര ക്ഷേത്രം കൂടിയാണ്‌.

തെക്കേടത്ത് ക്ഷേത്രം, വിനായക ക്ഷേത്രം, നമസ്‌കാര മണ്ഡപം, സ്റ്റേജ്‌, ഭണ്ഡാരപ്പുര, അടുക്കള ബലിപീഠം, കൗണ്ടര്‍ എന്നിവയാണ്‌ പുനരുദ്ധരിക്കുന്നതെന്ന് പൈതൃക പദ്ധതി എംഡി. പിഎം നൗഷാദ്‌ അറിയിച്ചു.

ചരിത്രവും പൈതൃകവും തികച്ചും മനോഹരമായി വിളക്കി ചേര്‍ത്ത പുണ്യ പുരാതിന ഐരാണിക്കുളം ക്ഷേത്രം ഏറ്റെടുത്തതോടെ മുസിരിസ്‌ പൈതൃക പദ്ധതിക്ക്‌ മകുടം ചാര്‍ത്തിയതായി അഡ്വ. വിആര്‍ സുനില്‍ കുമാര്‍ എംഎല്‍എ പറഞ്ഞു

Share
അഭിപ്രായം എഴുതാം