റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കശ്മീരിലെ ബി ജെ പി പ്രവർത്തകരുടെ കൊലയ്ക്കു പിന്നിൽ പാക്കിസ്ഥാനെന്ന് ഐ ജി പി

October 31, 2020 - 5:39 pm

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ മൂന്ന് ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ തീവ്രവാദ സംഘടനയായ ലഷ്‌കർ-ഇ-തായിബയും ചില പ്രാദേശിക തീവ്രവാദികളും പങ്കെടുത്തതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ പറഞ്ഞു. ആക്രമണം പാകിസ്ഥാൻ സ്പോൺസർ ചെയ്തതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“തീവ്രവാദികൾ അൽതാഫ് എന്ന പ്രദേശവാസിയുടെ വാഹനത്തിൽ വന്നതായി വ്യക്തമായിട്ടുണ്ട്. വിവേചനരഹിതമായ വെടിവയ്പ്പാണ് അവർ നടത്തിയത് ”കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇത്തരം സംഭവങ്ങൾ തടയുന്നതിനായി 157 ഓളം ബിജെപി പ്രവർത്തകർക്ക് പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർമാരെ (പി‌എസ്‌ഒ) നിയോഗിച്ചിട്ടുണ്ടെന്നും, കൃത്യമായ നടപടിക്രമങ്ങൾക്ക് ശേഷം കൂടുതൽ ഭീഷണി നേരിടുന്നവർക്ക് കൂടുതൽ സുരക്ഷ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *