റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ 19 രൂക്ഷമാകുന്ന സാഹചര്യത്തില്‍ അസി. പ്രൊഫസര്‍ തസ്‌തികയിലേക്കുളള പരീക്ഷകള്‍ മാറ്റിവയ്‌ക്കണമമെന്ന്‌ ഉദ്യോഗാര്‍ത്ഥി സംഘടനകള്‍

October 31, 2020 - 11:47 am

ആലപ്പുഴ: കോവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍ നവംബറില്‍ നടത്താനിരുന്ന അസിസ്‌റ്റന്റ്‌ പ്രൊഫസര്‍ തസ്‌തികയിലേക്കുളള പരീക്ഷ മാറ്റി വയ്‌ക്കണന്നെ്‌ യുണൈറ്റഡ്‌ ആക്ഷന്‍ ഫോറം ടു പ്രൊട്ടക്ട്‌ കൊളീജിയറ്റ്‌ എഡ്യൂക്കേഷന്‍ ജനറല്‍ കണ്‍വീനര്‍ എസ്‌ അലീന, കൊളീജ്യറ്റ്‌ ആസ്‌പിരന്റ്‌സ്‌ ഫോറം സെക്രട്ടറി സോയ ജോസഫ്‌ ,വേരിയസ്‌ റാങ്ക്‌ ഹോള്‍ഡേഴേ്‌സ്‌ അസോസിയേഷന്‍ നേതാവ്‌ ടി.കെ ബിന്ദു എന്നിവര്‍ ആവശ്യപ്പെട്ടു. തീയതി മാറ്റി വയ്‌ക്കുന്നതിനേക്കാളുപരി കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങളാണ്‌ ആവശ്യമെന്നും കേരള കൊളീജിയറ്റ്‌ ആസ്സുരന്റ്‌സ്‌ ഫോറം സംസ്ഥാന സെക്രട്ടറി പി ആനന്ദ്‌ പറഞ്ഞു.

കോവിഡ്‌ അതി വ്യാപന ഘട്ടമായതിനാല്‍ സുരക്ഷിതമായി പരീക്ഷയെഴുതാന്‍ കഴിയുന്ന സാഹചര്യമല്ല കേരളത്തിലുളളതെന്നും പൊതുഗതാഗതം പൂര്‍ണ്ണതോതില്‍ ആരംഭിച്ചിട്ടുമില്ല, പരീക്ഷാ കേന്ദ്രങ്ങളുളള തിരുവനന്തപുരം, എറണാകുളം കോഴിക്കോട്‌ എന്നിവിടങ്ങള്‍ക്ക്‌ പുറത്തുളളവര്‍ക്കും കണ്ടെയിന്‍മെന്റ്‌ സോണിലുളളവര്‍ക്കും പരീക്ഷയെഴുതാന്‍ കഴിയാത്ത സാഹചര്യങ്ങളൂണുളളതെന്നും ആയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലാണെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. അപേക്ഷകരില്‍ ബഹുഭൂരിപക്ഷവും വനികകളാണ്‌. ദൂരസ്ഥലങ്ങളില്‍ നിന്നുളളവര്‍ക്ക്‌ താമസസൗകര്യവും വെല്ലുവിളിയാണ്‌. ചികിത്സയില്‍ കഴിയുന്നവര്‍ക്ക്‌്‌ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കുമെന്ന്‌ പറയുന്നത്‌ പ്രായോഗികമല്ല.

ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മാര്‍, ഭിന്നശേഷിക്കാര്‍, ക്വാറന്റൈനില്‍ ഉളളവര്‍ തുടങ്ങിയവര്‍ക്ക്‌ പരീക്ഷയെഴുതാനുളള സാഹചര്യമില്ല. ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെ പരീക്ഷ നടത്തരുതെന്നാവശ്യപ്പെട്ട്‌ ഗവര്‍ണ്ണര്‍ക്കും, മുഖ്യമന്ത്രിക്കും, പിഎസ്‌ സി ചെയര്‍മാനും നിവേദനം നല്‍കിയിരുന്നെങ്കിലും പ്രതികരണമുണ്ടായില്ല .പരീക്ഷകള്‍ പുനക്രമീകരിച്ച്‌ ഏപ്രില്‍ ഒന്നിലെ ഉത്തരവിലൂടെ ഇല്ലാതായ മുവായിരത്തിലധികം തസ്‌തികകള്‍ പുനസ്ഥാപിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *