മംഗളൂരു: ഹളഗൂര് മാരമ്മ ക്ഷേത്രത്തില്‍ പ്രത്യേക പൂജക്കുശേഷം വിളമ്പിയ പ്രസാദം കഴിച്ച് 70 ഓളം പേര്‍ക്ക് വിഷബാധയേറ്റു. 15 പേര് ചികിത്സയിലാണ് ശേഷിക്കുന്നവരെ പ്രഥമ ശുശ്രൂഷക്കുശേഷം വിട്ടയച്ചു. അഞ്ചുപേര്‍ ഹൊളഗൂര് ആശുപത്രിയിലും 10 പേര് താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയിലുളളത്.
പ്രസാദം കഴിച്ചവര്‍ക്ക് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഡോ. ആശുപത്രിയില്‍ കഴിയുന്നവരെ കെ അന്നദാന്‍ എംഎല്‍എ സന്ദര്‍ശിച്ചു. താലൂക്ക് ആരോഗ്യ ഓഫീസര്‍ ഡോ.വീരഭദ്രപ്പയുടെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യു ന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പ്രസാദം വിതരണം ചെയ്യാന്‍ അനുമതിയില്ലെന്ന തഹ്സീല്‍ദാര്‍ ചന്ദ്രമൊയ്ലി പറഞ്ഞു .ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.




