റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പേവിഷബാധയേറ്റ് കാസര്‍കോട്‌ യുവാവ് മരിച്ചു

October 30, 2020 - 6:53 am

ചെര്‍ക്കള: യുവാവ് പേവിഷബാധയേറ്റ് മരിച്ചു. എതിര്‍ത്തോട്ടെ ഹരീഷ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ (29.10.2020)2.15 ഓടെയാണ് മരണം സംഭവിച്ചത്. രണ്ടുമാസം മുമ്പ് ഹരീഷിനെ ഒരു പട്ടി ആക്രമിച്ചിരുന്നു.എന്നാല്‍ യുവാവ് ഇത് കാര്യമാക്കുകെേയാ ചിതിത്സിക്കുകയോ ചെയ്തിരുന്നില്ല.

ഏതാനം ദിവസം മുമ്പ് വെളളം കാണുമ്പോള്‍ പേടിക്കുകകയും വായില്‍ നിന്ന നുരയും പതയും വന്ന് പേയുടെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ യുവാവിനെ ചെങ്ക ഇകെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയിരുന്നു.

നുളള്യ സ്വദേശിയായ ഹരീഷിന്‍റെ കുടുംബം 14 വര്‍ഷത്തോളമായി എതിര്‍തോട് കണ്ണാടിപ്പാറയിലാണ് താമസം മാതാപിതാക്കളായ സുന്ദരനും, ശിവമ്മയും നേരത്തേ മരിച്ചിരുന്നു. സഹോദരങ്ങള്‍ക്കൊപ്പാമായിരുന്നു ഹരീഷ് താമസം . രമേശ, സുമതിഎന്നിവര്‍ സഹോദരങ്ങളാണ്.

യുവാവുമായി ബന്ധമുണ്ടായിരുന്നവരും ഹരീഷിനൊപ്പം പണിയെടുത്തിരുന്നവരുമായ 15 പേരോളം പേര്‍ കാസര്‍കോഡ് ജനറല്‍ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *