റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാർ ഇടിച്ച്‌ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവരോടാണ് നിർദേശം. കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരായിട്ടുണ്ടായിരുന്നു. കേസ് 27-10 -2020 ചൊവ്വാഴ്ച കോടതി പരിഗണിക്കും.

സിസിടിവി ദൃശ്യങ്ങളും അനുബന്ധ രേഖകളും ആവശ്യപ്പെട്ട്
ശ്രീരാം വെങ്കിട്ടരാമന്‍ നൽകിയ അപേക്ഷയും കോടതി പരിഗണിക്കും. ഇതോടെ വിചാരണ നടപടികള്‍ വീണ്ടും നീണ്ടുപോകാനാണ് സാധ്യത.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *