റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

14കാരിയായ സഹപാഠിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് വിദ്യാര്‍ത്ഥി അറസ്റ്റില്‍

October 24, 2020 - 1:38 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ പതിനാലുകാരിയായ സഹപാഠിയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ്, നഗ്ന ചിത്രങ്ങള്‍ വാട്‌സ് അപ്പിലൂടെ വാങ്ങി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍. നഗ്‌ന ചിത്രങ്ങള്‍ പങ്കിടാന്‍ ആണ്‍കുട്ടി സഹപാഠിയെ ബ്ലാക്ക് മെയില്‍ ചെയ്തതായാണ് വിവരം. അവനുമായി സംസാരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമില്‍ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

പെണ്‍കുട്ടിയും പ്രതിയായ ആണ്‍കുട്ടിയും ഒരേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചങ്ങാത്തത്തിലായ ശേഷം ഇരുവരും സോഷ്യല്‍ മീഡിയയില്‍ ചാറ്റ് ചെയ്യാന്‍ തുടങ്ങിയെന്ന് പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. ഈ വര്‍ഷം ജനുവരി 30ന്, പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്ത് അശ്ലീല ഫോട്ടോകള്‍ ആണ്‍കുട്ടി വാങ്ങി. ചിത്രങ്ങള്‍ അയയ്ക്കാന്‍ തയ്യാറാവാതിരുന്നപ്പോള്‍ ആണ്‍കുട്ടി ആത്മഹത്യ ഭീഷണി മുഴക്കി. ചിത്രങ്ങള്‍ നല്‍കിയാല്‍ അവളെ വിവാഹം കഴിക്കുമെന്നും പറഞ്ഞു. അതോടെ ഈ ജൂലൈയില്‍ പെണ്‍കുട്ടി ഫോട്ടോകള്‍ നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *