റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3737 കോടിയുടെ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

October 22, 2020 - 11:51 am

ന്യൂഡല്‍ഹി: മുപ്പതു ലക്ഷത്തോളം വരുന്ന നോണ്‍ ഗസ്റ്റഡ് ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ബോണസ് പ്രഖ്യാപിച്ചു. ഉത്പാദന അധിഷ്ഠിത മേഖലയില്‍ 16.97 ലക്ഷം ജീവനക്കാര്‍ക്കാണു ബോണസ്. ഇവര്‍ക്ക് 2791 കോടി രൂപ വിതരണം ചെയ്യും. ഉത്പാദനാധിഷ്ഠിതമല്ലാത്ത 13.70 ലക്ഷം പേര്‍ക്ക് 946 കോടി രൂപയും. മൊത്തം 3737 കോടി രൂപ ഈ ഇനത്തില്‍ തിങ്കളാഴ്ചയ്ക്കു മുന്‍പ് വിതരണം ചെയ്യുമെന്ന് കേന്ദ്ര മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ച കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ വിശദീകരിച്ചു.

രണ്ടു കൂട്ടരുടെയും ബോണസ് വിജയ ദശമിക്കു മുന്‍പ് ഒറ്റത്തവണയായി നേരിട്ടു ലഭിക്കും. റെയില്‍വെ, പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ, ഇഎസ്ഐസി തുടങ്ങിയവയിലെ ജീവനക്കാര്‍ക്കും ബോണസിന് അര്‍ഹതയുണ്ട്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിഎ നിര്‍ത്താലിക്കിയിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് വലിയ ആശ്വാസമാകും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ബോണസ് ലഭിക്കുന്ന കാര്യം ജീവനക്കാര്‍ സംശയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *