റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഴീക്കോട് സ്കൂളിലെ പ്ലസ്ടു കോഴക്കേസ് , കെ പി എ മജീദിനെ ഇ ഡി ചോദ്യം ചെയ്യുന്നു

October 21, 2020 - 7:45 pm

കോഴിക്കോട്: കെ എം ഷാജി എം എൽ എ യ്ക്കെതിരായ കണ്ണൂർ അഴീക്കോട് സ്കൂളിലെ പ്ലസ്ടു കോഴക്കേസിൽ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.
കോഴിക്കോട്ടെ ഇ ഡി ഓഫീസിൽ വച്ച് ബുധനാഴ്ച (21/10/20) ഉച്ചയ്ക്ക് 2.30 ഓടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരിയുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്.

കെ.എം ഷാജി പണം വാങ്ങിയത് ലീഗ് നേതാക്കളുടെ അറിവോടെയാണ് എന്ന പരാതിയിലാണ് ആദ്യ അന്വേഷണം. ഇതുവരെ മുപ്പതിലധികം പേര്‍ക്ക് ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. പരാതിക്കാരനായ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

2013-14 കാലയളവില്‍ അഴീക്കോട് ഹൈസ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗം അനുവദിക്കാന്‍ എം.എല്‍.എ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് ലീഗ് പ്രാദേശിക നേതാവ് സംസ്ഥാന നേതൃത്വത്തിന് അയച്ച കത്താണ് കേസിനാധാരം. ഈ പരാതി ചോരുകയും പരാതി സി.പി.ഐ.എം നേതാവ് മുഖ്യമന്ത്രിക്ക് അയക്കുകയും ചെയ്തതോടെ വിജിലന്‍സ് സ്‌കൂളിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു.
പ്രാഥമികാന്വേഷണത്തില്‍ കോഴ വാങ്ങിയെന്ന് വ്യക്തമായതായി നേരത്തെ എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു. ചെലവ് കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 2014 ല്‍ 30 ലക്ഷവും 2015ല്‍ 35 ലക്ഷവും സംഭാവന ഇനത്തില്‍ സ്‌കൂളിന് വരുമാനമുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഈ രണ്ടു വര്‍ഷങ്ങളിലും 35 ലക്ഷം രൂപ വീതം ചെലവ് ഇനത്തില്‍ കാണിക്കുന്നുണ്ട്. ഇതില്‍ 25 ലക്ഷം രൂപ കെ.എം ഷാജിക്ക് നല്‍കിയതായി എഫ്.ഐ.ആറില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *