റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒന്നരയിഞ്ച്, വ്യത്യസ്ത പ്രമേയവുമായി ഹൃസ്വചിത്രം

October 21, 2020 - 6:59 am

കൊച്ചി:കുട്ടായി എന്ന ചെറുപ്പക്കാരന്റെ മാനസിക സംഘര്‍ഷങ്ങളുടെ കഥ പറയുന്ന ‘ഒന്നരയിഞ്ച്’ എന്ന ഷോർട്ട് ഫിലിം പ്രദർശനത്തിന് എത്തുന്നു.

തന്റെ ലൈംഗിക അവയവം ചെറുതാണെന്ന് ധരിച്ചുവച്ചിരിക്കുന്ന കുട്ടായിയെ സുഹൃത്തുക്കള്‍ സ്ഥിരമായി പരിഹസിക്കുകയും അവര്‍ അവനെ ‘ഒന്നരയിഞ്ച്’ (1.5 ഇഞ്ച്) എന്ന വട്ടപ്പേരിൽ വിളിച്ച് കളിയാക്കുന്നതിൽ നിരാശനാകുന്ന കൂട്ടായിയുടെ പിന്നീടുളള ജീവിത യാത്രയാണ് ഷോർട്ട് ഫിലിമിൽ കാണിക്കുന്നത്. പോണ്‍ വീഡിയോകള്‍ കണ്ട്, ലൈംഗികതയെക്കുറിച്ചും ലിംഗവലിപ്പത്തെ കുറിച്ചും ചെറുപ്പക്കാരുടെ ഇടയില്‍ വളര്‍ന്നുവന്നിരിക്കുന്ന തെറ്റിദ്ധാരണയ്ക്ക് നേരെയുള്ള ഒരു കഥകൂടിയാണ് .ഈ ഷോർട്ട് ഫിലിം സംവിധാനം അനൂപ് ഭാസ്ക്കറുംസംഗീതം സനൽ വാസുദേവും ആണ് ചെയ്തിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *