റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിങ്ങള്‍ മതേതരനായോ എന്ന് താക്കറെയോട് കോഷിയാരി: ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവയ്ക്കണമെന്നാണ് പവാര്‍

October 19, 2020 - 7:46 pm

മുംബൈ: സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് വിവാദപരമായ കത്തയച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് വന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ രാജി വയ്ക്കണമെന്ന്
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. കത്തിലെ ചില വാചകങ്ങള്‍ കോഷിയാരി ഒഴിവാക്കേണ്ടതാണെന്നാണ് ഷാ പ്രതികരിച്ചത്. അല്‍പ്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കില്‍ ഗവര്‍ണര്‍ രാജിവയ്ക്കണമെന്നാണ് പവാര്‍ പറഞ്ഞത്.ഗവര്‍ണറുടെ പരാമര്‍ശം അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതാണെന്നും പവാര്‍ പറഞ്ഞു.

കത്തിലെ ഹിന്ദുത്വ പരാമര്‍ശങ്ങളാണ് വിവാദമായത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ അടച്ചിട്ട ക്ഷേത്രങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തര്‍ക്ക് തുറന്നുകൊടുക്കണമെന്നാണ് കത്തിലൂടെ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. നിങ്ങള്‍ മതേതരനായോ എന്ന താക്കറയോടുള്ള കോഷിയാരിയുടെ ചോദ്യമാണ് വിവാദത്തിന് വഴി വച്ചത്.ഹിന്ദുത്വ ആശയങ്ങള്‍ക്ക് കോഷിയാരിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രതികരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *