റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിണറ്റില്‍ വീണ പെണ്‍കുട്ടിയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി

October 16, 2020 - 10:51 am

മുവാറ്റുപുഴ: കിണറ്റില്‍ വീണ പെണ്‍കുട്ടിയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി. ആവോലി ആരക്കാപ്പിളളി കോളനി തേവലക്കര ശശിയുടെ മകള്‍ അഖില (24) ആണ് കിണറ്റില്‍ വീണത്. വീടിനുസമീപം വഴുവഴുപ്പേറിയ ഭാഗത്ത് ഉപയോഗശൂന്യമായി കിടന്ന 30 അടി താഴ്ചയുളള കിണറ്റിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. വ്യാഴാഴ്ച (15/10/2020) രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

കിണറ്റില്‍ വെളളം കുറവായിരുന്നതിനാല്‍ അപകടം ഒഴിവായി. മുവാറ്റുപുഴ ഫര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിയെ കരക്കുകയറ്റി ജനറല്‍ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടിക്ക് കാര്യമായ പരിക്കുകളില്ല.

മുവാറ്റുപുഴ ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്‍റ് ഓഫീസര്‍ എംഎസ് സജീവന്‍റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് ഡ്രൈവര്‍ സുബ്രമണ്യന്‍, ഫയര്‍മാന്മാരായ എബ്രാഹം പോള്‍, വിനീഷ് തോമസ്, പ്രണവ്, രഞ്ജിത്ത്, വര്‍ഗീസ്, എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *