കൊല്‍ക്കത്ത: കോവിഡ് -19 പരിഗണിച്ച് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാരിതര എയ്ഡഡ് സ്‌കൂളുകളിലും ട്യൂഷന്‍ ഫീസ് 20% കുറയ്ക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. 2020 ഏപ്രില്‍ മാസം മുതല്‍ ഉത്തരവ് ബാധകമാവും. സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് വരെ കുറഞ്ഞത് 20% ഫീസ് എങ്കിലും കുറയ്ക്കണമെന്നാണ് നിര്‍ദേശം.
145 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രക്ഷാകര്‍തൃ ഫോറം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അക്കാദമികേതര തലത്തില്‍ ഫീസ് ഈടാക്കരുതെന്ന് ഹൈക്കോടതി സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.ഫീസുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിശോധിക്കാന്‍ കോടതി മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.



