റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോ.പിഎം മുബാറക്ക് പാഷ തിങ്കളാഴ്ച ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ വൈസ്ചാന്‍സലറായി ചുമതലയേല്‍ക്കും

October 15, 2020 - 11:02 am

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, എന്നിവരുടെ നിയമനങ്ങള്‍ക്കുളള ഉത്തരവുകള്‍ സര്‍ക്കാര്‍ പുറത്തിറക്കി. വിദേശത്തുളള വിസി. ഡോ. പിഎം മുബാറക് തിങ്കളാഴ്ച കേരളത്തിലെത്തി ചുമതലയേല്‍ക്കും. വിസിക്കൊപ്പം പ്രോ വൈസ് ചാന്‍സലര്‍ എസ്.വി.സുധീര്‍, രജിസ്ട്രാര്‍ ഡോ.പി.എന്‍.ദിലീപ്, എന്നിവരും ചുമതലയേല്‍ക്കുമെന്നാണ് അറിയുന്നത്.

വിസി ചാര്‍ജെടുത്തശേഷം അദ്ദേഹത്തിന്റെ നിയമന ഉത്തരവും ചേര്‍ത്ത് അപേക്ഷിച്ചാലേ യുജിസി അംഗീകാരത്തിന്‍റെ ആദ്യ പടികളാവൂ. സ്വന്തമായി കെട്ടിടവും ആസ്ഥാനവും ഒരുങ്ങേണ്ടതുണ്ട്. എങ്കിലേ യുജിസി ഗ്രാന്‍റിന് അപേക്ഷിക്കാന്‍ കഴിയുകയുളളു. മലയാളം സര്‍വ്വ കലാശാലയില്‍ യുജിസി ഗ്രാന്‍റിനുളള നടപടികള്‍ ആയി വരുന്നതേയുളളു. സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ യുജിസി ഗ്രാന്‍റിനപേക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇതിനിടെ സര്‍വ്വകാലാശാലയുടെ ആദ്യവൈസ് ചാന്‍സലറായി മുബാറക് പാഷയെ നിയമിക്കുന്നതിനെതിരെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഗണിതവിഭാഗം മേധാവി ഡോക്ടര്‍ പിജി റോമിയോ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഏതെങ്കിലും സര്‍വ്വകലാശാലയില്‍ പ്രൊഫസറായി 10 വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തി പരിചയമുളളവരെയാണ് വിസിയായി നിയമിക്കേണ്ടതെന്ന് 2013 ലെ യുജിസി വിജ്ഞാപനത്തില്‍ വ്യവസ്ഥയുളളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊന്നും മുബാറക് പാഷയുടെ കാര്യത്തില്‍ പാലിക്കപ്പെട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *