ദുബായ്: ഇനി മുതല്‍ ജോലി യുഎഇ യില്‍ അല്ലെങ്കിലും ദുബൈയില്‍ താമസിക്കാനുളള അവസരവുമായി സര്‍ക്കാര്‍ പ്രഖ്യാപനം. കോവിഡ് സാഹചര്യത്തില്‍ ഓഫീസുകളില്‍ പോകാതെ ദീര്‍ഘകാലം താമസസ്ഥങ്ങളിലിരുന്ന് ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ദുബായ് ടൂറിസം ആന്‍റ് കൊമേഴ്സ്യല്‍ മാര്‍ക്കറ്റിംഗ് വകുപ്പ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത്തരം ഫ്രൊഫഷനലുകള്‍ക്ക് ദുബായില്‍ താമസിച്ച് മറ്റുരാജ്യങ്ങളില്‍ തങ്ങളുടെ ജോലികള്‍ ചെയ്യന്നതിനുളള അവസരമാണ് കൈവന്നിരിക്കുന്നത്.
വിദൂര രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വാര്‍ഷികാടി സ്ഥനത്തില്‍ ദുബായിലേക്ക് താമസം മാറ്റാനുളള അവസരമാണ് ഇതിലൂടെ ലഭ്യമാവുന്നത്. ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഒരാള്‍ക്ക് 287 ഡോളര്‍(1054 ദിര്‍ഹം)ആണ് ചെലവ്.
അപേക്ഷകര്‍ക്ക് ആറുമാസമെങ്കിലും കാലാവധിയുളള പാസ്‌പ്പോര്‍ട്ട് ഉണ്ടായിരിക്കണം. യുഎഇ യില്‍ സാധുതയുളള ആരോഗ്യ ഇന്‍ഷുറന്‍സും നിര്‍ബ്ബന്ധമാണ്. കുറഞ്ഞ് 5000 ഡോളര്‍ പ്രതിമാസ വേതനം ഉണ്ടായിരിക്കണം. ഇത് തെളിയിക്കാന്‍ മൂന്നുമാസത്തെ ശമ്പള സ്ലിപ്പും ബാങ്ക് സ്റ്റേറ്റ്‌മെന്റം നല്‍കണം . ഒരുവര്‍ഷത്തേക്ക് പൂര്‍ണ്ണമായോ ഏതാനം മാസങ്ങളിേേലക്ക് മാത്രമായോ ദുബായില്‍ താമസിക്കാം.



