റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാടും തൊടിയും തളിരിട്ടു: പച്ചക്കറി ഉല്‍പ്പാദനത്തിൽ സ്വയംപര്യാപ്തമായി കേരളം

October 15, 2020 - 1:32 pm

തിരുവനന്തപുരം: പച്ചക്കറി ഉല്‍പ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ച് കേരളം. നാലുവര്‍ഷം കൊണ്ട് ആഭ്യന്തര പച്ചക്കറി ഉല്‍പാദനം ഇരട്ടിയായി വര്‍ധിപ്പിച്ചാണ് സംസ്ഥാനം സ്വയംപര്യാപ്തത കൈവരിച്ചത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ തരിശ് ഭൂമി ഉള്‍പ്പടെ കൃഷി യോഗ്യമാക്കിക്കൊണ്ട് =

2015-16ല്‍ 6.28 ലക്ഷം ടണ്ണായിരുന്ന നമ്മുടെ പച്ചക്കറി ഉല്‍പാദനം 2019-20 ആയതോടെ 15 ലക്ഷം ടണ്ണായി വര്‍ധിപ്പിച്ചു. 

പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടുക, ഉൽപാദന വർധനവിലൂടെ കർഷകർക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും മടങ്ങിയെത്തുന്ന  പ്രവാസികളെയും കൃഷിയിലേക്ക് ആകർഷിക്കുക എന്നിവയാണ് സുഭിക്ഷ കേരളം പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8532/vegetable-production.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *