റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അറസ്റ്റിനു സാധ്യത ശിവശങ്കരൻ മുൻകൂർ ജാമ്യഹർജി നൽകി

October 14, 2020 - 2:36 pm

കൊച്ചി: സ്വര്‍ണക്കടത്തു കേസിലും ലൈഫ് മിഷന്‍ തട്ടിപ്പ് കേസിലും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിൽസി‍പ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. എന്‍ഐഎ, കസ്റ്റംസ്, എന്‍ഫോഴ്സ്മെന്‍റ് ഡയക്റ്ററേറ്റ് എന്നീ ഏജന്‍സികള്‍ അദ്ദേഹത്തെ ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. വീണ്ടും അദ്ദേഹത്തെ ചോദ്യം ചെയ്യാനിരിക്കെയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.

ഇനിയുള്ള ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. ഇനി ചോദ്യം ചെയ്യുന്നത് അറസ്റ്റിലേക്ക് നീളുമെന്നാണ് ശിവശങ്കറിനു ലഭിച്ച നിയമോപദേശം എന്നാണ് സൂചന. എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റില്‍ നിന്ന് അദ്ദേഹത്തിന് വീണ്ടും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *