തൃശൂര്‍: കഞ്ചാവ് കേസിലെ റിമാന്‍ഡ് പ്രതി ഷെമീര്‍ മരിച്ച സംഭവത്തില്‍ നാല് ജയില്‍ ജീവന്ക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വച്ച് ജയില്‍ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി ഭാര്യ ഉള്‍പ്പടെയുളള മറ്റുപ്രതികള്‍ മൊഴിനല്‍കി. ക്രൂരമായ മര്‍ദ്ദനവും തലക്കേറ്റ ക്ഷതവും ശരീരത്തിലെ നാല്‍പ്പതിലേറെ മുറിവുകളും മരണ കാരണമായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
2020 സെപ്തംബര്‍ 29 നാണ് 10 കിലോ കഞ്ചാവുമായി തിരുവന്തപുരം സ്വദേശിയായ ഷമീറിനേയും ഭാര്യയേയും മറ്റ് രണ്ട് പേരെയും തൃശൂര്‍ ശക്തന്‍തമ്പുരാന്‍ സ്റ്റാന്‍റില്‍ നിന്ന് പോലീസ് പിടിക്കുന്നത്. റിമാന്‍റിലായ പ്രതികളെ അമ്പിളിക്കവല കോവിഡ് സെന്‍ററിലേക്ക് മാറ്റിയിരുന്നു. സെപ്തംബര്‍ 30 ന് ഷെമീറിന് അപസ്മാര ബാധയുണ്ടായതിനെ തുര്‍ന്ന് തൃശൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. . ഇവിടെവച്ച് ഇയാള്‍ രക്ഷപെടാന്‍ ശ്രമിക്കവെ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
അന്നുതന്നെ കോവിഡ്സെന്‍ററിലേക്ക് തിരികെ എത്തിച്ച ഷെമീറിനെ അബോധാവസ്ഥയിലാണ് മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചത്. ശരീരം മുഴുവുന്‍ മുറിവുകളായിരുന്നതിനാല്‍ ഷെമീറിനെ സര്‍ജിക്കല്‍ വാര്‍ഡിലേക്ക് ഡോക്ടര്‍മാര്‍ മാറ്റി. പിറ്റേന്ന് പുലര്‍ച്ചെ ഷെമീര്‍ മരണപ്പെടുകയായിരുന്നു. ഷെമീറിന്‍റെ വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയട്ടുണ്ട്. . ദേഹം മുവുവന്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ജീവനക്കാരുടെ അടിയേറ്റ് ഷെമീര്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് സാക്ഷിമൊഴി.
തൃശൂര്‍ എസിപി വികെ രാജുവിനാണ് അന്വേഷണ ചുമതല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് എസിപി അറയിച്ചു. കോവിഡ് സെന്‍ററിലെ ജയില്‍ ജീവന്ക്കാര്‍ക്കെതിരെ ഇതിന് മുന്‍പും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.



