റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍: തൃശൂര്‍ ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പിയു സനൂപിനെ തലക്കടിച്ച് കൊലപ്പെടുത്തിയത് 2020 ഒക്ടോബര്‍ 8 ന് പോലീസ് കസ്റ്റഡിയിലായ സംഘം തന്നെയാണെന്ന് പോലീസ് കണ്ടെത്തി. സംഘടിതമായ ആക്രമണത്തിലൂടെ ഇന്നലെ അറസ്റ്റിലായ സുജോയും സുനീഷും ചേര്‍ന്നാണ് തലക്കടിച്ചും വെട്ടിയും സനൂപിനെ കൊലപ്പെടുത്തിയതെന്നും പോലീസ് കണ്ടെത്തി. ഇവരില്‍ നിന്നും നിര്‍ണ്ണായകമായ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.

സനൂപിനെ ആക്രമിച്ച സംഘത്തില്‍ എട്ടിലധികം പേരുണ്ടായിരുന്നു. മുഖ്യപ്രതി നന്ദനാണ് സനൂപിന്‍റെ വയറ്റില്‍ കുത്തിയത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച സനൂപിനെ തലക്കടിച്ച വീഴ്ത്തിയത് സുജോയി ആണെന്നും പ്രതികള്‍ മൊഴി നല്‍കി.

സുജോയിയേയും സുനീഷിനേയും തെളിവെടുപ്പിനായി പോലീസ് ചിറ്റിലങ്ങാട് എത്തിച്ചു. വ്യക്തി വിരോധമാണ് കൊലക്ക് കാരണമെന്നാണ് പോലീസിന്‍റെ നിഗമനം. രാഷ്ട്രീയ കൊലപാതകമാണെന്ന് ഇതുവരെയും കണ്ടത്തിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *