കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഇങ്ങനെ ചോദിച്ചത്. പ്രതികള്‍ക്ക് യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്നും വലിയ സ്വാധീന ശേഷിയുളളവരാണ് പ്രതികളെന്നും ജാമ്യം നല്കിയാല് പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നും ഉളള എന്‍ഐഎ യുടെ ആവശ്യം പരി ഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ ചോദിച്ചത്.
സ്വര്‍ണ്ണകടത്തുകേസില്‍ യുഎഇ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍ഐഎ പറഞ്ഞു. സ്വര്‍ണ്ണകടത്തുകാര്‍ യുഎ ഇ സുരക്ഷിത കേന്ദ്രമാക്കി മാറ്റുന്നുവെന്നും ഉപജീവന മാര്‍ഗ്ഗമായിട്ടല്ല പ്രതികള്‍ സ്വര്‍ണ്ണ കടത്തുനടത്തിയതെന്നും എന്‍ഐഎ കോടതിയില്‍ പറഞ്ഞു. വലിയ തോതില്‍ സ്വര്‍ണക്കടത്ത് നടക്കുന്നതായി സെന്‍ട്രല്‍ ഇക്കണോമിക്സ് ഇന്റലിജന്റ്സ് ബ്യൂറോ കഴിഞ്ഞ വര്‍ഷം എന്‍ഐഎ യെ അറിയിച്ചിരുന്നതായും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി. സ്വര്‍ണ്ണ ക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചേക്കാം എന്നും സെന്‍ട്രല്‍ ഇക്കണോമിക്സ് ഇന്റലിജന്‍സ് ബ്യൂറോ ചൂണ്ടിക്കാട്ടിയരുന്നു. അതിനാല്‍ ഈ പണം എങ്ങോട്ടുപോകുന്നുവെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം പ്രതികളെ തീവ്ര വാദവുമായി ബന്ധപ്പെടുത്താന്‍ എന്തു തെളിവാണുളളതെന്ന് കോടതി ചോദിച്ചു. മാത്രമല്ല സ്വര്‍ണ്ണ കടത്തുകേസില്‍ എങ്ങനെ യുപിഎ ചുമത്താനാവും എന്നും കോടതി ആരാഞ്ഞു. സാമ്പത്തീക ലാഭത്തിനുവേണ്ടിയല്ല സ്വര്‍ണ്ണ കടത്ത് എന്ന് സംശയിക്കാന്‍ കാരണമെന്താണ്. . ഓരോ തവണയും പ്രതികളുടെ റിമാന്റ് കാലാവധി നീട്ടുമ്പോള്‍ അപ്രകാരം ചെയ്യേണ്ടതുണ്ടോയെന്ന് കോടതികള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ട്. ഇത് കോടതിക്ക് കാണാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.



