റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ: പരേതനായ പ്രമുഖ ഛായാഗ്രഹകന്‍ ജെ വില്യംസിന്റെയും നടി ശാന്തിയുടെയും മകന്‍ എബ്രഹാം സന്തോഷിനെ (36) ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിരുഗംപാക്കം നടേശന്‍ നഗറിലെ വീട്ടിലാണ് 5 -10 -2020 തിങ്കളാഴ്ചയാ ണ് സന്തോഷിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മെഡിക്കല്‍ കമ്പനിയില്‍ രാത്രി ഷിഫ്റ്റില്‍ ഞായറാഴ്ച ജോലി കഴിഞ്ഞെത്തി ഉറങ്ങാന്‍ പോയതായിരുന്നു സന്തോഷ്. ഉറക്കത്തില്‍ ഹൃദയാഘാതം വന്നതാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അമ്മ ശാന്തിക്കൊപ്പം വിരുഗംപാക്കത്തെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

അസ്വഭാവിക മരണത്തിന് വിരുഗംപാക്കം പൊലീസ് കേസെടുത്തു. ധന്യ, സിന്ധു, പ്രശാന്ത് എന്നിവരാണ് സഹോദരങ്ങൾ. മാതാപിതാക്കളായ വില്ല്യംസും ശാന്തിയും കണ്ണൂര്‍ സ്വദേശികളാണ്. സ്ഫടികം, ഇന്‍സ്‌പെക്ടര്‍ ബല്‍റാം ഉള്‍പ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രഹകനായ വില്യംസ് 2005ൽ മരിച്ചു. ശാന്തി തമിഴ്, മലയാളം സിനിമയിലും സീരിയലിലും സജീവമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *