റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അസര്‍ബൈജാന്‍- അര്‍മേനിയ യുദ്ധം: റഷ്യയ്ക്ക് ഭീഷണിയെന്ന് മോസ്‌കോ

October 7, 2020 - 11:45 am

മോസ്‌കോ: നാഗൊര്‍നോ-കറാബാക്ക് പ്രദേശത്തിന്റെ അവകാശം ഉന്നയിച്ച് അസര്‍ബൈജാനും അര്‍മേനിയയും തമ്മിലുള്ള പോരാട്ടം ഫലത്തില്‍ റഷ്യ ലക്ഷ്യം വച്ചിരിക്കുന്ന ഇസ്ലാമിക തീവ്രവാദികളെ ആകര്‍ഷിക്കുകയാണ് ചെയ്യുന്നതെന്ന് റഷ്യയുടെ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നാരിഷ്‌കിന്‍. യുദ്ധത്തിലൂടെ പണം സമ്പാദിക്കാമെന്ന് പ്രതീക്ഷയുള്ള ആയിരക്കണക്കിന് തീവ്രവാദികളുണ്ടെന്നും നാരിഷ്‌കിന്‍ കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുടെ പുതിയ ലോഞ്ചിംഗ് പാഡായി മാറാന്‍ സൗത്ത് കോക്കസസിന് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു സിറിയയില്‍ മുമ്പ് നുസ്ര ഫ്രണ്ട് എന്നറിയപ്പെട്ടിരുന്ന ഹയാത്ത് തഹ്രിര്‍ അല്‍-ഷാം, സുല്‍ത്താന്‍ മുറാദ് ഡിവിഷന്റെ ഫിര്‍കത്ത് അല്‍ ഹംസ, പേരിടാത്ത തീവ്രവാദ കുര്‍ദിഷ് ഗ്രൂപ്പുകള്‍ എന്നിവരെ പേരെടുത്ത പറഞ്ഞാണ് നരിഷ്‌കിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കറാബക്ക് യുദ്ധത്തില്‍ നിന്ന് പണം സമ്പാദിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആയിരക്കണക്കിന് തീവ്രവാദികളാണുള്ളത്.ഇവിടെ നിന്ന് തീവ്രവാദികള്‍ക്ക് അസര്‍ബൈജാനിലേക്കും അര്‍മേനിയയിലേക്കും കടക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *