റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും ഹത്‌റാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പുറപ്പെടും. 3-10-2020 ശനിയാഴ്ച ഉച്ചയോടെയാണ് ഡൽഹിയിൽ നിന്നും ഹത്‌റാസിലേക്ക് എത്തുക. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധിയും കൂടെ ഉണ്ടായിരിക്കും.

നേരത്തെ ഹത്‌റാസിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യു.പി പൊലീസ് നോയിഡയ്ക്ക് സമീപം തടയുകയും ബുദ്ധ സർക്യൂസ് അതിഥി മന്ദിരത്തിൽ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.

പെൺകുട്ടിയുടെ, ഗ്രാമത്തിലേക്കുള്ള വഴികളിലെല്ലാം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിട്ടുണ്ട്. വയലുകളിലും പോലീസ് നിലയുറപ്പിച്ചു. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ശുചി മുറി ഉപയോഗിക്കുമ്പോൾ പോലും പുറത്ത് പോലീസ് കാവൽ നിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *