റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനുരാഗ് കശ്യപിനെതിരെ ആരോപണം: പായല്‍ ഘോഷിനെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി

October 3, 2020 - 11:13 am

മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡന ആരോപണ പരാതി നല്‍കിയ നടി പായല്‍ ഘോഷിനെ പോലിസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. സര്‍ക്കാര്‍ ആശുപത്രിയിലാണ് പായല്‍ വൈദ്യ പരിശോധനയ്‌ക്കെത്തിയത്. അതേസമയം അനുരാഗ് കശ്യപിനേ പോലിസ് ചോദ്യം ചെയ്തു.

അതിനിടെ വൈ-കാറ്റഗറി സുരക്ഷ ആവശ്യപ്പെട്ട് നടി മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ടു. രാജ്ഭവനിലെത്തിയാണ് നടി അദ്ദേഹത്തെ കണ്ടത്. കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയും നടിക്കൊപ്പമുണ്ടായിരുന്നു.അത്തേവാലക്കൊപ്പം ചലച്ചിത്ര നടി പയല്‍ ഘോഷ് മുംബൈയിലെ രാജ്ഭവന്‍ സന്ദര്‍ശിച്ച് ഒരു മെമ്മോറാണ്ടം നല്‍കിയതായി ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. ഗവര്‍ണര്‍ എല്ലാ പിന്തുണയും നല്‍കിയതായി പായല്‍ ഘോഷും ട്വീറ്റ് ചെയ്തു. സുരക്ഷ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതായി പായല്‍ ഘോഷിന്റെ അഭിഭാഷകന്‍ നിതിന്‍ സത്പുത് പറഞ്ഞു. പൊലീസ് ഒന്നും ചെയ്യാത്തതിനാലാണ് ഗവര്‍ണറെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലൂടെയാണ് പായല്‍ ഘോഷ് അനുരാഗ് കശ്യപിനെതിരെ ആരോപണവുമായി രംഗത്തത്തിയത്. ബോംബൈ വെല്‍വെറ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 2014ല്‍ തനിക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്നാണ് പായല്‍ ഘോഷിന്റെ ആരോപണം. ബോംബൈ വെല്‍വെറ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 2014ല്‍ തനിക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്നാണ് പായല്‍ ഘോഷിന്റെ ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *