റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുപിയില്‍ പതിനാലുകാരിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി: ബലാല്‍സംഗ ചെയ്യപ്പെട്ടതായി സംശയം

October 3, 2020 - 11:07 am

ലക്‌നൗ: യുപിയില്‍ പതിനാലുകാരിയെ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബധോഹിയില്‍ ഗോപീഗഞ്ച് ഗ്രാമത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.വീടിനടുത്തുള്ള വയലില്‍ പെണ്‍കുട്ടിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിലാണു ദലിത് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. വയലിലേക്കു പോയ പെണ്‍കുട്ടി തിരികെ വരാന്‍ വൈകിയപ്പോള്‍ അന്വേഷിച്ചുപോയ സഹോദരനാണു മൃതദേഹം കണ്ടത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ കൂടുതല്‍ വ്യക്തതയാകൂവെന്നും പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *