റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം എന്നിവ ഉള്‍പ്പടെ 9 ജില്ലകളില്‍ ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ; കർശന നിയന്ത്രണങ്ങൾ നടപ്പാക്കും

October 2, 2020 - 9:34 pm

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ 03 -10 -2020, ശനിയാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കൊല്ലം, തൃശൂർ, ആലപ്പുഴ, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും ഉറപ്പാക്കാനും ഈ ജില്ലകൾക്ക് കർശന നിർദേശം നൽകി. തിരുവനന്തപുരത്ത് ആൾക്കൂട്ടത്തിനും നിരോധനം ഏർപ്പെടുത്തും.

നിലവിലുള്ള ഇളവുകൾക്ക് അനുസൃതമായി അമ്പത് പേർക്ക് വിവാഹത്തിനും സംസ്കാര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാൻ അനുമതിയുണ്ട്.

കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും . ഇക്കാര്യത്തിൽ നിയമലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇരുപത് പേർക്ക് മാത്രമാണ് സർക്കാർ, രാഷ്ട്രീയ, മത, സാംസ്‌കാരിക ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുക. സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവർത്തിക്കും.

പൊതു പരീക്ഷകൾ തടസമില്ലാതെ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. പൊതുഗതാഗതം തടയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *