ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കർഷകർ റിലയൻസിനും അദാനി ഗ്രൂപ്പിനുമെതിരെ കൂടി തങ്ങളുടെ പ്രതിഷേധം വ്യാപിപ്പിച്ചു. റിലയന്‍സ് ജിയോ സിം കാർഡുകൾ പൊട്ടിച്ചെറിഞ്ഞ കർഷകർ അവ കത്തിക്കുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ ജിയോ സിമ്മിനെതിരായ ക്യാംപയിനില്‍, ചില പഞ്ചാബ് ഗായകരും ജിയോ സിമ്മുകള്‍ നശിപ്പിച്ചിരുന്നു. റിലയന്‍സ് പമ്പുകളില്‍ നിന്ന് പെട്രോള്‍/ ഡീസലും അടിക്കരുതെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
കാര്‍ഷിക നിയമങ്ങളിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ അംബാനി, അദാനി തുടങ്ങിയ കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുകയാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.