റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ജൂലൈ മാസം മുതൽ ഒരു വർഷത്തേക്ക് എല്ലാ വിധ ആനുകൂല്യങ്ങളും ശമ്പളവും.

September 30, 2020 - 9:32 pm

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുൻകാലപ്രാബല്യത്തോടെ ജൂലൈ ഏഴാം തീയതി മുതൽ ഒരു വർഷക്കാലത്തെ അവധി അനുവദിച്ചു.പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറിയതിനുശേഷം നൽകിയ അപേക്ഷയുടെ മുകളിലാണ് ഈ തീരുമാനം. ഈ ഉത്തരവ് അനുസരിച്ച് സസ്പെൻഷൻ കാലയളവിലുള്ള ശമ്പളവും ശിവശങ്കരന് ലഭിക്കും. സ്വകാര്യ ആവശ്യത്തിന് വേണ്ടിയാണ് അവധി ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായി ആദ്യം മൂന്നുമാസത്തേക്കും പിന്നീട് വീണ്ടും മൂന്ന് മാസത്തേക്കും റിവ്യൂ കമ്മിറ്റി ശിവശങ്കരനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ആ കാലയളവിൽ ഉള്ള ശമ്പളം കൂടി ലഭിക്കത്തക്കവണ്ണം ആണ് ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *