റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാരിസ്: മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ചാര്‍ലി ഹെബ്ദോയുടെ മുന്‍ ഓഫിസിന് മുന്നില്‍ നടന്ന കത്തികുത്ത് ആക്രമണത്തില്‍ അറസ്റ്റിലായ 18കാരാനായ മകനെ ഓര്‍ത്ത്‌ അഭിമാനിക്കുന്നതായി പാക് പൗരനായ പിതാവ്. പ്രതി അലി ഹസന്റെ പിതാവാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. മകന്‍ ഒരു മികച്ച ജോലി ചെയ്തു എന്നും ആക്രമണത്തെക്കുറിച്ച് വളരെ സന്തോഷവാനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ആക്രമിക്കപ്പെട്ട ചാര്‍ലി ഹെബ്ദോ ഈ മാസം അതേ കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു ചരിത്രം മാറ്റി എഴുതാനും മായ്ക്കാനും കഴിയില്ലെന്ന മുഖവരയോടെയാണ് മാസിക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. കാര്‍ട്ടൂണിന്റെ പേരില്‍ 2015 ജനുവരിയില്‍ മാസികയുടെ ഓഫീസിലും രണ്ടു ദിവസത്തിനുശേഷം സൂപ്പര്‍ മാര്‍ക്കറ്റിലും നടന്ന ഭീകരാക്രമണത്തിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് കാര്‍ട്ടൂണ്‍ വീണ്ടും അച്ചടിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *